തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നവംബർമൂന്നിന് ഈസ്റ്റ്‌കലൂർ ശ്രീനാരായണ പ്രാർത്ഥനാ മന്ദിരത്തിൽ പ്രഭാഷകൻ ബിജു പുളിക്കലേടത്തിന്റെ നേതൃത്വത്തിൽ 'ഗുരുദേവൻ നിഷ്കർഷിക്കുന്ന കുടുംബജീവിത സങ്കൽപ്പം" എന്ന വിഷയത്തിൽ സദ്സംഗം നടത്തും. രാവിലെ 9.30ന് ഗുരുസ്മരണ. ശാഖാ പ്രസി‌ഡന്റ് കെ.കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ്ചെയർമാൻ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസി‌ഡന്റ് ബിൻസി ഷിജു, സെക്രട്ടറി ജയ ബിജു, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ബിനേഷ് ബിജു, സാന്ത്വന എന്നിവർ സംസാരിക്കും. ശാഖാ വൈസ് പ്രസി‌ഡന്റ് കെ.ആർ. ശശി സ്വാഗതവും സെക്രട്ടറി പി.എസ്. വിജയൻ നന്ദിയും പറയും. തുടർന്ന് മഹാപ്രസാദഊട്ട്.