ഉടുമ്പന്നൂർ: ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെയു കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ രണ്ടിന് രാവിലെ 10 മുതൽ ഉടുമ്പന്നൂർ കേരള ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റി ഹാളിൽ ഒരു ദിവസത്തെ തേനീച്ച വളർത്തൽ പരിശീലനം നടത്തും. ഹോർട്ടികോർപ്പ് പരിശീലകൻ ടി.എം. സുഗതനും തേനിന്റെ ഔഷധഗുണത്തെക്കുറിച്ച് ടി.കെ. രവീന്ദ്രനും ക്ലാസ് നയിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും സൊസൈറ്റിയിൽ നിന്ന് വിതരണം ചെയ്യും. കാലാവസ്ഥാ വ്യതിയാനമോ മറ്റ് കാരണങ്ങളോ മൂലം തേനീച്ചകൾ നഷ്ടപ്പെട്ട കർഷകർക്ക് തേനീച്ച കോളനികളും ലഭിക്കും. താത്പര്യമുള്ളവർ ബന്ധപ്പെടുക ഫോൺ: 0486227155, 9496680718, 6282967479.