ഇടവെട്ടി :ഗ്രാമപഞ്ചായത്തും ജില്ലാഹോമിയോ ആശുപത്രിയിലെ ജീവിതശൈലി രോഗ നിയന്ത്രണപദ്ധതിയായ ആയുഷ്മാൻ ഭവ യും സംയുക്തമായി ലോക മസ്തിഷ്‌ക്കഘാത ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിത ശൈലി രോഗനിർണ്ണയ രക്ത പരിശോധനയും,ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ഇടവെട്ടി പഞ്ചായത്ത് മെമ്പർ ജസീല ലത്തീഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആയുഷ്മാൻ ഭവ കൺവീനർ ഡോ: സ്മിത ആർ മേനോൻ, മെഡിക്കൽ ഓഫീസർ ഡോ: വികാസ് വിജയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.