ചെറുതോണി: കേരളപിറവി ദിനാഘോഷവും കലാസാംസ്‌കാരിക സന്ധ്യയും എ.കെ.ജി മെമ്മോറിയൽ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ചേലച്ചുവട് ടൗണിൽ നടത്തും. വൈകിട്ട് നാലിന് സാംസ്‌കാരിക റാലിയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് നടത്തുന്ന പൊതുയോഗം കഞ്ഞികുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം റാണി ഷാജി അദ്ധ്യക്ഷത വഹിക്കും. 'വായനയും സംസ്‌കാരവും" എന്ന വിഷയത്തെക്കുറിച്ച് കവിയും ആകാശവാണി ലേഖകനുമായ ആന്റണി മുനിയറ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. എൻ.കെ. വിനോദ് കുമാർ, പുഷ്പ ഗോപി, സജി ജോസ്, ഷിജോ കൊഴക്കാട്ട്, ടിൻസി തോമസ്, തങ്കച്ചൻ മത്തായി, റോബിൻ ജോസഫ് എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ മികവുപുലർത്തിയവരെ ജോസ് ഊരക്കാട്ടിൽ, വി.ജെ തോമസ്, രാജി ചന്ദ്രൻ, ലിസി ജോസ്, ജോസഫ് ചാത്തംകോട്ട് എന്നിവർ ആദരിക്കും. ലൈബ്രറിയുടെ സ്ഥാപക മെമ്പർ കെ.ടി. ശശിധരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശോശാമ്മ, ആഗസ്തി തളിപ്പറമ്പിൽ, ആന്റണി നരിതൂക്കിൽ എന്നിവരെയാണ് ആദരിക്കുന്നത്.