പൊന്നന്താനം : പൊന്നന്താനം ഗ്രാമീണ വായനശാല, തട്ടാരത്തട്ട സെന്റ് പീറ്റേഴ്സ് യു.പി. സ്‌കൂൾ, കുടുംബശ്രീ, കാർഷിക ലൈബ്രറി എന്നിവയുടെ സംയുകാതാഭിമുഖ്യത്തിൽ നവംബർ 1ന്കേരളപ്പിറവി ദിനാചരണ പരിപാടികൾ വായനശാല ഹാളിൽ സംഘടിപ്പിക്കും. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിക്കും. കവിതാ പാരായണ മത്സരം,ക്വിസ്സ് മത്സരം എന്നിവ നടക്കും.ജോർജ്‌ജോസഫ് മൈലാടൂർ, എം.എൻ. ലളിത, എൻ.സി.മാത്യു, വി.ജെ.ജോസഫ്, ഷിജോ അഗസ്റ്റിൻ, ജോസിജോയി, ശശികലാ വിനോദ്, ഉഷാ മനോജ് എന്നിവർ പ്രസംഗിക്കും.