ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.ജി.ഒ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ധർണ നടത്തി. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗം എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ പി.പി. ജോയ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന ട്രഷറർ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. അനിൽകുമാർ, കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെയ്‌സൺ ജോർജ്, ജോയിന്റ് കൌൺസിൽ ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ, എ.ഐ.ബി.എ മുൻ ജില്ലാ സെക്രട്ടറി പി.കെ. ജബ്ബാർ എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ഡോ. അനീഷ് സ്വാഗതവും ജില്ലാ ട്രഷറർ ഡോ. നിശാന്ത് എം. പ്രഭ നന്ദിയും പറഞ്ഞു.