മറയൂർ: മൂന്നാർ മറയൂർ സംസ്ഥാന പാതയിൽ ചട്ട മൂന്നാർ ഭാഗത്ത് വച്ച് ലോറിയും കാറും കൂട്ടിയിടിച്ചു. മൂന്നാറിൽ നിന്നും സേലത്തിലേക്ക് സാധനങ്ങൾ കയറ്റാൻ പോയ ലോറിയും കോഴിക്കോട് മുക്കത്ത് നിന്നും മൂന്നാർ സന്ദർശിക്കുവാനെത്തിയ മൂന്നംഗ സംഘം സഞ്ചരിച്ച കാറുമാണ് ബുധനാഴ്ച വൈകുന്നേരം 3 ന് കൂട്ടിയിടിച്ചത്. മഴ പെയ്തതിനാൽ ലോറി തെന്നിമാറി കാറിലിടിക്കുകയായിരുന്നു. കാർ വെട്ടിച്ചു മാറ്റിയതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.ആർക്കും പരിക്കില്ലെങ്കിലും കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.മറയൂർ എസ്. ഐ ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.