വെള്ളത്തൂവൽ: പഞ്ചായത്ത് കേന്ദ്രമായ വെള്ളത്തൂവൽ ടൗണിൽ ശൗചാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. ടൗണിൽ ശൗചാലയം ഇല്ലാത്തതിനാൽ നിരവധി യാത്രക്കാരും വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും ഏറെ വലയുകയാണ്. എട്ടുവർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ശൗചാലയവും പിന്നീട് ശൗചാലയത്തിന് മുകൾ നിലയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ലൈബ്രറിയും കഴി ഞ്ഞ പ്രളയകാലത്ത് അടിത്തറ തള്ളിയതിനെ തുടർന്ന് പൊളിച്ചുനീക്കിയിരുന്നു ശൗചാലയം ഉപയോഗിച്ചു തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ തറയ്ക്കും ഭിത്തികൾക്കും വിള്ളൽ വീണത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.