തൊടുപുഴ : പട്ടയം ക്രമീകരിക്കൽ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവം.4ന് സെക്രട്ടറിയേറ്റ് പടിക്കൽ ഡി.സി.സി. പ്രസിഡന്റിന്റെനേതൃത്വത്തിൽ ഉപവാസ സമരം നടത്തും. കെ.പി.സി.സി. അംഗങ്ങൾ, ഡി.സി.സി. ഭാരവാഹികൾ, മുൻ ഡി.സി.സി. ഭാരവാഹികൾ,ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, ഡി.സി.സി. അംഗങ്ങൾ,ബ്ലോക്ക് ഭാരവാഹികൾ,പോഷകസംഘടനാ ജില്ലാബ്ലോക്ക് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്തംഗങ്ങൾ, സഹകരണബാങ്ക് സൊസൈറ്റി ഡയറക്ടർമാർ എന്നിവരടക്കം ആയിരംപേർ ഉപവാസത്തിൽ പങ്കെടുക്കും. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് രാവിലെ 11 മുതൽ 3 വരെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ ഉപവസിക്കുന്നത്. ഡീൻ കുര്യാക്കോസ് എം.പി. അടക്കംകോൺഗ്രസ്സ് ജനപ്രതിനിധികളും ഉപവസിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യാതിഥിയായിരിക്കും.സമാപനം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമന്ദ്രൻ ഉദ്ഘാടനം ചെയ്യും. .