തൊടുപുഴ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35ാമത് രക്തസാക്ഷിത്വദിനം ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഡി.സി.സി. അറിയിച്ചു. മണ്ഡലംകോൺഗ്രസ്സ് കമ്മിറ്റികളുടെനേതൃത്വത്തിൽദേശീയ ഐക്യദാർഢ്യദിനമായി ആചരിക്കും. ഛായാചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണയോഗങ്ങൾ എന്നിവ നടത്തും. രാവിലെ 9.30ന് ഡി.സി.സി. ആസ്ഥാനമായ ജവഹർ ഭവനിൽ പുഷ്പാർച്ചന നടത്തും. 11.30ന് മഹിളാകോൺഗ്രസ്സ്‌നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിൽ അനുസ്മരണയോഗവും നടത്തും. മഹിളാകോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ എന്നിവർ പങ്കെടുക്കും.