തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങാൻ 85 ശതമാനം സബ്സിഡിയോടെ (പരമാവധി തുക 1,70,000/) സ്വയം തൊഴിൽ വായ്പക്ക് അപേക്ഷിക്കാം. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. അറുപത് വയസ്സിൽ താഴെയുള്ള അഞ്ചു പേരടങ്ങുന്ന വനിതാ ഗ്രൂപ്പുകൾക്ക് ഇതിനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. (ഫോൺ നമ്പർ 9447052770).