തൊടുപുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആർ.ഇ വഴി നടപ്പിലാക്കുന്ന ഏക ജാലക സംവിധാനപോർട്ടലായ കെ സ്വിഫ്‌റ്റിനെ കുറിച്ചുള്ള ബോധവത്കരണ പരിപാടി നടത്തി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡന്റുമാർക്കും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർക്കും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭ ചെയർപേഴ്സൺൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.കെ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല പ്രസിഡന്റ് ബി. ജയകൃഷ്ണൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ഉപജില്ല വ്യവസായ ഓഫീസർ രഞ്ജു മാണി സ്വാഗതവും തൊടുപുഴ നഗരസഭ വ്യവസായ വികസനഓഫീസർ സിന്ധു പി.കെ. നന്ദിയും പറഞ്ഞു.