ഇടുക്കി: മലയാള ഭാഷാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പും സംയുക്തമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നവംബർ ഒന്നു മുതൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒന്നാം തിയതി ഉച്ചകഴിഞ്ഞ് 2 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കവിതാരചന മത്സരം നടത്തും. നവംബർ 2ന് രാവിലെ ഉച്ചകഴിഞ്ഞ് 2 ന് കഥാരചന മത്സരം. 5ന് ഉച്ചകഴിഞ്ഞ് 2 ന് ഉപന്ന്യാസരചന മത്സരം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04862 233036.