ഇടുക്കി : കേരളപ്പിറവി ദിനം നവംബർ ഒന്നിന് ജില്ലാതല ഉദ്ഘാടനം മലയാളഭാഷാ വാരാഘോഷത്തോടൊപ്പം വിവിധ കലാപരിപാടികളോടെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് സംഘടിപ്പിക്കും. തുടർന്ന് ജില്ലാ പദ്ധതി പ്രകാശനവും വിതരണവും മണ്ണൊലിപ്പ് തടയുന്നതന് ഈറ്റ, മുള എന്നിവ തരിശുഭൂമിയിൽ വച്ചുപിടിപ്പിക്കുന്നത് സംബന്ധിച്ച് ബാംബൂ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ പദ്ധതി അവതരണവും ഉണ്ടാകും. ദുരന്ത നിവാരണത്തിനായി റെഡ്‌ക്രോസ് സൊസൈറ്റിയുടെ ടൂൾകിറ്റ് വിതരണവും ഇതോടൊപ്പം നടത്തും. യോഗത്തിൽ ജില്ലയിലെ തദ്ദേശ ഭരണ അദ്ധ്യക്ഷൻമാർ സംബന്ധിക്കും.