ഇടുക്കി : പട്ടികജാതി വികസന വകുപ്പിന്റെ ഇടുക്കി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇഗ്രാന്റ്സ് മുഖേനയുള്ള വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, മറ്റ് സാങ്കേതിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉള്ള സംശയങ്ങൾ ദുരീകരിക്കുന്നതിന്റെ ഭാഗമായി നവംബർ 5 മുതൽ 15 വരെ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. ഈ ദിവസങ്ങളിൽ ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിൽ പരാതി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 252003 എന്ന നമ്പരിൽ ബന്ധപ്പെടാം.