തൊടുപുഴ : ഓൾ കേരളാ ബാർ ഹോട്ടൽസ് ആന്റ് റസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷന്റെ ജില്ലാ കൺവെൻഷൻ നവംബർ 1 ന് രാവിലെ 9 മണിക്ക് തൊടുപുഴ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ സി.ഐ.റ്റി.യു. ജില്ലാ ട്രഷറർ കെ.വി.ശശി ഉദ്ഘാടനം ചെയ്യും. മെമ്പർഷിപ്പ് ഐഡന്റിറ്റി കാർഡ് വിതരണം സി.ഐ.റ്റി.യു. ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ആർ. സോമൻ നിർവ്വഹിക്കും.
പതിറ്റാണ്ടുകളായി ഈ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ, ബാറുകളുടെ പ്രവർത്തനസമയം ഏകീകരണം, സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരണം, ക്ഷേമനിധി അംഗത്വം, ഇ.പി.എഫ്, ഇ.എസ്.ഐ. അംഗത്വം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾ കൺവെൻഷൻ ഉന്നയിക്കും. കൂടാതെ തൊഴിൽ നഷ്ടപ്പെട്ട ബാർ തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച സുരക്ഷ - സ്വയംതൊഴിൽ ലോൺ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ക്ലാസ്സും കൺവെൻഷനിൽ സംഘടിപ്പിക്കും. ജില്ലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് അപേക്ഷ വിതരണവും അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8848115455.