ചെറുതോണി: ഭൂനിയമ ഭേദഗതി ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ ചെറുതോണിയിൽ സായാഹ്നഹ്ന ധർണ്ണ നടത്തും. യൂണിറ്റ് പ്രസിഡന്റ് സാജൻകുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന ധർണ്ണാ സമരം ജില്ലാ സെക്രട്ടറി കെആർ സജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബേബി കോവിലകം വ്യാപാരി വ്യവസായി സമിതി നേതാക്കളായ സജി തടത്തിൽ, ജോസ് വർഗീസ്, നവാസ് പി അലിയാർ, അഹമ്മദ് കബീർ, ബിപിഎസ് ഇബ്രാഹീം കുട്ടി, ലെനിൻകുമാർ ഇടപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും.