ചെറുതോണി: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ചേലച്ചുവട് എ.കെ.ജി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹൈറേഞ്ചിലെ ആദ്യകാല പത്രവിതരണക്കാരെ ആദരിക്കുന്നു. ഹൈറേഞ്ചിൽ യാത്രാസൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് തലച്ചുമടായി നടന്ന് പത്രം വീടുകളിലെത്തിച്ച ആഗസ്തി തളിപ്പറമ്പിൽ, ആന്റണി നരിതൂക്കിൽ, ധനപാലൻ മങ്കുവ തുടങ്ങിയ മുതിർന്ന പത്രവിതരണക്കാരെയാണ് ആദരിക്കുന്നത്. പഞ്ചായത്തംഗം റാണി ഷാജി അദ്ധ്യക്ഷത വഹിക്കുന്ന യോഗം പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്യും.