ചെറുതോണി: ബൈക്കിടിച്ച് വഴിയാത്രക്കാരനായ യുവാവിന് പരിക്കേറ്റു. തടിയമ്പാട് ടൗണിൽ ഓട്ടോറിക്ഷ സ്റ്റാന്റിനു സമീപത്തുകൂടി നടന്നുപോവുകയായിരുന്ന മുളകുവള്ളി ചിറാക്കുളങ്ങര ജിയോമോൻ ജോസഫ്(28)നാണ് പരിക്കേറ്റത്. പരിക്കേറ്റ ജിയോമോനെ ഇടുക്കി മെഡിക്കൽകോളജാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽകോളജാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. തടിപണിക്കാരനായ ജിയോമോൻ ജോലികഴിഞ്ഞ് ടൗണിൽസാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു. കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് ജിയോമോനെ ഇടിച്ചുവീഴിച്ചത്. സംഭവത്തെതുടർന്ന് വിദ്യാർത്ഥികൾ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നിർദ്ദന കുടുംബത്തിലെ അംഗമായ ജിയോമോന്റെ കൂലിപണിയിൽ നിന്നുള്ള വരുമാനമാണ് ഇവരുടെ ഏക ആശ്രയം. ഇടുക്കി പൊലീസ് മെൽ നടപടിസ്വീകരിച്ചു.