തൊടുപുഴ : അറബിക്കടലിൽ ലക്ഷദ്വീപ്​- മാലിദ്വീപ്- കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമാകുമെന്നും,​ അതിനാൽ ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലകളിൽ അതിശക്തമായ കാറ്റ് വീശുന്നതിനുള്ള സാദ്ധ്യതയുള്ളതിനാൽ ഇന്ന് വൈകുന്നേരം ആറ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.