അരിക്കുഴ , ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ എൽ.ഡി ക്ലാർക്ക് 2020 പഠന ക്ലാസ്സ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ലൈബ്രറി ഹാളിൽ നടത്തും. അടുത്ത് വരാൻ പോകുന്ന എൽ. ഡി ക്ലാർക്ക് പരീക്ഷയെക്കുറിച്ചും അതിനായി തയ്യാറെടുക്കേണ്ട രീതിയെക്കുറിച്ചും വിശദമാക്കുന്നതാണ് ഈ പഠനക്ലാസ്സ് . സെക്രട്ടറിയേറ്റ് അറ്റൻഡന്റ് ,റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ,കെ എ എസ് തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾക്ക് എങ്ങനെ പഠിക്കണം എന്താണ് സിലബസ് എന്നിവ ലളിതമായി വിശദീകരിക്കും. പഠന ക്ലാസ്സിന്റെ ഉദ്ഘാടനം തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ ടി.പി ജോൺ നിർവഹിക്കും. പ്രമുഖ സക് സസ് കോച്ച് പി.കെ ജയകുമാർ ക്ലാസ് നയിക്കുമെന്ന് പ്രോഗാം കോഓർഡിനേറ്റർ കെ.ആർ. സോമരാജൻ ,ലൈബ്രറി സെക്രട്ടറി അനിൽ എം.കെ എന്നിവർ അ റിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ : 9446578250.