ഇടുക്കി : ജില്ലയിലെ പാചകവാതക ഏജൻസികളുടെ നിലവിലുള്ള വിതരണക്കൂലി നിശ്ചയിച്ചു. 5 കി. മീ വരെ സൗജന്യം, 5 മുതൽ 10 കി.മീ വരെ 33 രൂപ, 10 മുതൽ 15 കി.മീ വരെ 42 രൂപ, 15 കി.മീ ന് മുകളിൽ 52 രൂപ. ഈ നിരക്കിൽ കൂടുതലായി പാചകവാതക ഏജൻസികൾ പ്രത്യേകിച്ച് ഫ്രീസോണിൽ ഡെലിവറി ചാർജ്ജ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരം ബന്ധപ്പെട്ട ഓഫീസുകളിൽ അറിയിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ താലൂക്ക് സപ്ലൈ ഓഫീസ് ഇടുക്കി04862 236075, താലൂക്ക് സപ്ലൈ ഓഫീസ് തൊടുപുഴ 04862 222515, താലൂക്ക് സപ്ലൈ ഓഫീസ് ഉടുമ്പൻചോല 04868 232047, താലൂക്ക് സപ്ലൈ ഓഫീസ് പീരുമേട് 04869 232066, താലൂക്ക് സപ്ലൈ ഓഫീസ് ദേവികുളം 04865 264224, ജില്ലാ സപ്ലൈ ഓഫീസ് ഇടുക്കി 04862 232321.