ഇടുക്കി: വിമുക്തഭടൻമാരുടെയും ആശ്രിതരുടെയും ക്ഷേമവും പുനരധിവാസവും സംബന്ധിച്ച് ജില്ലാകളക്ടർ അദ്ധ്യക്ഷനായ ഉപദേശകസമിതിയുടെയും സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റിയുടെയും സംയുക്ത യോഗം 14 രാവിലെ 11ന് ജില്ലാകളക്ടറുടെ ചേമ്പറിൽ ചേരും.
റീസർവേ റിക്കാർഡുകൾ കൈമാറി
തൊടുപുഴ: താലൂക്കിൽ കുമാരമംഗലം വില്ലേജിന്റെ തൊടുപുഴ നഗരസഭ ഉൾപ്പെടുന്ന ഭാഗത്തിന്റെ റീസർവേ റിക്കാർഡുകൾ 1961ലെ കേരള സർവേ അതിരടയാള നിയമം അനുസരിച്ച് പൂർത്തിയാക്കി. ലാന്റ് ഹോൾഡേഴ്സ് ഇൻഫർമേഷൻ സിസ്റ്റം എന്ന സോഫ്‌റ്റ്‌വെയറിൽ തയ്യാറാക്കിയിട്ടുള്ള റിക്കാർഡുകളുടെ സോഫ്‌റ്റ്‌കോപ്പി വില്ലേജിലെ കരം അടയ്ക്കുന്നതിനുള്ള ആർ.ഇ.എൽ.ഐ.എസ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി കൈമാറിയതായി റീസർവേ അസി. ഡയറക്ടർ അറിയിച്ചു.
കേരളോത്സവം 2019
ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോർഡും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കട്ടപ്പന നഗരസഭാതല കേരളോത്സവം 9, 10 തീയതികളിൽ നടക്കും. 2019 ആഗസ്റ്റ് ഒന്നിന് 15 വയസ് പൂർത്തിയായവരും 40 വയസ് കഴിയാത്തവരുമായ യുവജനങ്ങൾക്കാണ് കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി www.keralotsavam.
പരാതി പരിഹാര അദാലത്ത്
ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇ- ഗ്രാന്റ്സ് മുഖേനയുള്ള വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, മറ്റ് സാങ്കേതിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിന്റെ ഭാഗമായി അഞ്ച് മുതൽ 15 വരെ പരാതി പരിഹാര അദാലത്ത് നടത്തും. ഈ ദിവസങ്ങളിൽ ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിൽ പരാതി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 252003.