കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128 അടി കവിഞ്ഞു. 126.60 അടിയിൽ നിന്നാണ് ഒറ്റ ദിവസം കൊണ്ട് ഒന്നരയടിയോളം കൂടിയത്. ശക്തമായ മഴയെ തുടർന്നാണ് ജലനിരപ്പ് അതിവേഗം ഉയർന്നത്. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ഉള്ളതിനാൽ ഇനിയും ജലനിരപ്പ് കൂടാനാണ് സാധ്യത. കഴിഞ്ഞ ദിവസം അണക്കെട്ട് പരിസരത്ത് ഇരുപതും തേക്കടി ബോട്ട്‌ലാൻഡിംഗിൽ 25.6ഉം മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 4836 ഘനയടി ജലം തടാകത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നിലവിൽ 1640 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.