ഉടുമ്പന്നൂർ: പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്‌ഠി മഹോത്സവം രണ്ടിന് നടക്കും. രാവിലെ 5.30 ന് നടതുറക്കൽ, ആറിന് ഗണപതി ഹമനം, 6.30 ന് ഉഷപൂജ, ഏഴിന് സുബ്രഹ്മണ്യ കീർത്തന പാരായണം, എട്ടിന് കലശപൂജ, 11ന് അഷ്ടാഭിഷേകം, 12 ന് ഉച്ചപൂജ, തുടർന്ന് അന്നദാനം.
ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്‌ഠി മഹോത്സവം
തൊടുപുഴ : വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്‌ഠി മഹോത്സവം രണ്ടിന് നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ പള്ളിയുണർത്തൽ, നിർമ്മാല്യം, 5.30 ന് മഹാഗണപതി ഹോമം, ആറിന് ഉഷപൂജ, ഏഴിന് സുബ്രഹ്മണ്യ കീർത്തന പാരായണം, എട്ടിന് കലശപൂജ, നവകം, പഞ്ചഗവ്യം, ഒമ്പതിന് കളഭപൂജ, പഞ്ചാമൃതപൂജ, 10 ന് കലശാഭിഷേകം, ക്ഷീരധാര, കരിക്ക് അഭിഷേകം, 11 ന് കളഭാഭിഷേകം, 12 ന് ഉച്ചപൂജ, 12.30 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6.15 ന് ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും.