rosily
സിസ്റ്റർ റോസിലി

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ റോസിലി എസ്എബിഎസ്, (റോസക്കുട്ടി നാറാണത്ത് 82) നിര്യാതയായി. ചിറ്റൂർ നാറാണത്ത് പരേതരായ ഉലഹന്നൻ ത്രേസ്യാ ദമ്പതികളുടെ മകളാണ്. മാറിക, കൊടുവേലി, അമല ഹോസ്റ്റൽ തൊടുപുഴ, വെള്ളത്തൂവൽ, ആനിക്കാട്, കോടിക്കുളം, നിർമ്മലഭവൻ, കോതമംഗലം, കനകമല, പെരുമ്പിള്ളിച്ചിറ, ഒറീസ, ആരാധനഭവൻ, ചിലവ്, അമലഭവൻ തുടങ്ങിയ മഠങ്ങളിൽ പരേത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ എൻ.യു. ജോൺ, എൻ.യു. ജോർജ്, ഏലിക്കുട്ടി മാത്യു, എൻ.യു. പീറ്റർ, എൻ.യു ജോസഫ്, എൻ.യു. തോമസ്, എൻ.യു മാത്യു. സംസ്‌കാരം നാളെ 11 ന് മാറിക മഠം വക സെമിത്തേരിയിൽ.