ചുരുളി : എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖാ വിശേഷാൽ പൊതുയോഗം 3 ന് ഉച്ചകഴിഞ്ഞ് 2 ന് ചുരുളി എസ്.എൻ സ്കൂൾ ഹാളിൽ നടക്കും. ശാഖാ പ്രസി‌ഡന്റ് പി. കെ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. ആശംസകൾ അർപ്പിച്ച് യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്,​ അനീഷ് പച്ചിലാംകുന്നേൽ,​ ശാഖാ വൈസ് പ്രസി‌ഡന്റ് മുരുകാംബുജൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി സിജു തുണ്ടത്തിൽ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം ബിജു കണ്ടത്തുവെളിയിൽ നന്ദിയും പറയും.