കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്‌ഠി രണ്ടിന് നടക്കും. ക്ഷേത്രാചാര്യന്മാർ ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30ന് പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ ഉഷപൂജ,​ ഏഴിന് ഗണപതിഹോമം,​ 10 ന് സ്കന്ദഷഷ്‌ഠി പൂജാ ആരംഭം,​ 10.30 ന് ദേശ ക്ഷീര കലശ പൂജ ,​ ഉച്ചയ്ക്ക് 12.30 ന് ദ്രവ്യാഭിഷേകങ്ങൾ എന്നിവ നടക്കും.