കണ്ണൂർ: ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ ഈ വർഷത്തെ മഹാകവി വയലാർ രാമവർമ്മ സ്മാരക പുരസ്‌കാരം സർക്കസ് ആചാര്യനായ ജെമിനി ശങ്കരന് നൽകും. 26ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ ചേംബർ ഒഫ് കൊമേഴ്‌സ് ഹാളിലെ അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം നൽകും. ഗോകുലം ഗോപാലൻ പുരസ്‌കാരം സമർപ്പിക്കും. ചടങ്ങിൽ മേയർ സുമാ ബാലകൃഷ്ണനെ ആദരിക്കും.പ്രൊഫ. കെ.എ സരള വയലാർ അനുസ്മരണം നടത്തും. കലാകായിക രംഗത്തെ പ്രതിഭയെന്നതിനു പുറമെ ജെമിനി ശങ്കരനും വയലാറും തമ്മിലുള്ള ആത്മബന്ധം കൂടി കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകുന്നതെന്ന് ആർട്ടിസ്റ്റ് ശശികല, ചന്ദ്രൻ മന്ന, സൗമി മട്ടന്നൂർ, രമാ ബാലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.