കണ്ണൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ മുതൽ 27 വരെ കണ്ണൂരിൽ നടക്കും. നാളെ വൈകിട്ട് സാധുകല്യാണ മണ്ഡപ പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ പ്രസംഗിക്കും. 27ന് രാവിലെ 11ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ എം.പി, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 12ന് സിമ്പോസിയം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.എം ഷാജി എം.എൽ.എ വിഷയാവതരണം നടത്തും. 2.30ന് യാത്രയയപ്പ് കെ.സി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ട്രേഡ് യൂണിയൻ സുഹൃദ് സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.