കണ്ണൂർ: അരൂരിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്ത്രി ജി. സുധാകരൻ നടത്തിയ പൂതന പരാമർശത്തോട് പ്രതികരിക്കാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൂതനയെയും കംസനെയും കുറിച്ച് പ്രതികരിക്കാൻ ഇപ്പോഴില്ലെന്നും കോൺഗ്രസ് മുന്നണികൾ തകരുന്ന കാഴ്ചയാണ് ഉപതിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. തുടർ ഭരണത്തിനുള്ള സാദ്ധ്യതകളാണ് ഇപ്പോഴുണ്ടായത്. കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്ക് ചെയ്ത് കൊടുത്ത കാര്യങ്ങൾ അവർ മനസിലാക്കി. ഇതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കാലാകാലങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന വോട്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റായി ആരും കാണേണ്ടതില്ല.