പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.സി.ജെ ഡിഗ്രി (സപ്ലിമെന്ററി-2013,2014 അഡ്മിഷൻ മാത്രം) ഏപ്രിൽ 2019, മൂന്നാം സെമസ്റ്റർ എം.സി.ജെ ഡിഗ്രി (സപ്ലിമെന്ററി-2013,2014 അഡ്മിഷൻ മാത്രം) ഒക്‌ടോബർ 2018, നാലാം സെമസ്റ്റർ എം.സി.ജെ ഡിഗ്രി (സപ്ലിമെന്ററി-2013,2014 അഡ്മിഷൻ മാത്രം) ഏപ്രിൽ 2019 പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 16 ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
പ്രായോഗിക പരീക്ഷ
ഒന്നും മൂന്നും സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് (സി.സി.എസ്.എസ്- റഗുലർ/സപ്ലിമെന്ററി- നവംബർ 2019) ഡിഗ്രി പ്രായോഗിക പരീക്ഷ 10,11 തീയതികളിൽ പയ്യന്നൂർ കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഫിസിക്‌സിൽ നടത്തും.
ട്യൂഷൻ ഫീസ്
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രണ്ടും മൂന്നും വർഷ ബിരുദ കോഴ്‌സിന്റെയും രണ്ടാം വർഷ അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി കോഴ്‌സിന്റെയും ട്യൂഷൻ ഫീസ് 500 രൂപ സൂപ്പർഫൈനോടുകൂടി 15 വരെ അടയ്ക്കാം.
ഹാൾടിക്കറ്റ്
മൂന്നാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്‌സ്/കെമിസ്ട്രി/സുവോളജി/ബോട്ടണി/സ്റ്റാറ്റിസ്റ്റിക്‌സ്, എം.എ, എം.കോം, എം.ടി.ടി.എം, (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് –ഒക്ടോബർ 2019) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.