നീലേശ്വരം: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണന്റെ ഭാര്യയും ആദ്യകാല മഹിള സംഘം നേതാവുമായ കുണ്ടേനയിലെ കെ.വി. സരോജനി അമ്മ (84) നിര്യാതയായി. മഹിള സംഘത്തിന്റെ ഹോസ്ദൂർഗ് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂർ ജില്ല പ്രസിഡന്റ്, പ്രഥമ കാസർകോട് ജില്ല പ്രസിഡന്റ്, സെക്രട്ടറി, സി.പി.ഐ ഹോസ്ദൂർഗ് താലൂക്ക് കമ്മറ്റിയംഗം, അവിഭക്ത കണ്ണൂർ ജില്ല കമ്മറ്റിയംഗം, കാസർകോട് ജില്ല കമ്മറ്റിയംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മടിക്കൈ പഞ്ചായത്ത് മുൻ പഞ്ചായത്ത് അംഗം കൂടിയായിരുന്നു. മക്കൾ: കൈരളി, കിഷോർ (റിട്ട. ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടർ പട്ടികജാതി ക്ഷേമ വകുപ്പ്). മരുമക്കൾ: രാജൻ (റിട്ട.ഡയറക്ടർ ജലഗതാഗതവകുപ്പ്), സ്മിത (മാവുങ്കാൽ). സഹോദരങ്ങൾ: അമ്മിണി (ചാത്തമത്ത് ), പരേതരായ കുഞ്ഞിമാണിക്കം, രാഘവൻ. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.