കണ്ണൂർ:രാത്രിയിൽ കനത്ത മഴ. പകൽ പൊള്ളുന്ന ചൂട്. ശരീരത്തിന്റെ താളം തെറ്റാൻ ഇനിയെന്തു വേണം! കാലാവസ്ഥയിലെ ഈ മറിമായം മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിച്ചുവെന്ന് ഡോക്ടർമാർ.
പനിയും ശരീര വേദനയുമായി 25,217 പേർ കഴിഞ്ഞ മാസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ വർഷം സെപ്തംബറിൽ 23014 ഉം 2017ൽ 18956 പേരുമാണ് ചികിത്സ തേടിയത്. മഴക്കാലം കഴിഞ്ഞാൽ വൈറൽ പനികളും പകർച്ച വ്യാധികളും കുറയുന്നതാണ് രീതി. എന്നാൽ ഇത്തവണ മഴ പോയിട്ടും പനി പോകുന്നില്ല.
ഇത്തവണ വടക്കൻ കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കുടിവെള്ള സ്രോതസുകൾ മലിനമായിട്ടുണ്ട്. ഇതിലൂടെ പകർച്ച വ്യാധിയുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ അത് ഒരു പരിധി വരെ തടയാൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. അതിലുപരി വ്യാപകമായി പനിയും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമാണ് ജില്ലയിൽ വർദ്ധിച്ചിരിക്കുന്നത്. പലർക്കും ഒരുതവണ പനി വന്ന് ചികിത്സിച്ചു മാറിയാൽ കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ട്.
പെരുമഴക്കാലത്തെ പനി
2019
ജൂലായ് 36,412
ആഗസ്റ്റ് 32,833
2018
ജൂലായ് 29,129
ആഗസ്റ്റ് 26,275
2017
ജൂലായ് 53,664
ആഗസ്റ്റ് 33,550