കാഞ്ഞങ്ങാട്: മഹാകവി കുട്ടമത്ത് കാൽനടയായി മൂകാംബിക സന്ദർശിച്ച് വ്രതാനുഷ്ഠാനങ്ങളോടെ തിരുനടയിലിരുന്ന് ദേവിയെ പ്രകീർത്തിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മഹാകവി കുട്ടമത്ത് സ്മാരക സംസ്‌കൃതി കേന്ദ്രത്തിന്റെ (കൊല്ലൂർ) ആഭിമുഖ്യത്തിൽ പൂരക്കളി അവതരിപ്പിച്ചു.

കണ്ണൂർ കുണിയൻപറമ്പത്തു ഭഗവതിക്ഷേത്രം, കാസർകോട് കൊളത്തൂർ പാടാർകുളങ്ങര ഭഗവതിക്ഷേത്രം കളിക്കാരാണ് പൂരക്കളി അവതരിപ്പിച്ചത്. മുൻ കോഴിക്കോട് സർവകലാശാല വിസി കെ.കെ.എൻ കുറുപ്പ്, മഹാകവി കുട്ടമത്തിന്റെ 'ഷോഡശ മഞ്ജരിയും. അനുഭൂതി മഞ്ജരിയും എന്ന മൂകാംബികാ സ്‌തോത്ര കൃതിയുടെ ഡോ. ഇ. ശ്രീധരന്റെ മലയാള വിവർത്തന ഗ്രന്ഥം കാഞ്ഞങ്ങാട് വി. ദാമോദര പണിക്കർക്ക് നൽകി പ്രകാശനം ചെയ്തു.

ടി. ചോയിയമ്പു, വി. ഗോപാലകൃഷ്ണ പണിക്കർ, ചന്ദ്രൻ കുറ്റിക്കോൽ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ചെറുവത്തൂർ തമ്പാൻ പണിക്കരെ ആദരിച്ചു.

കൊല്ലൂർ മൂകാംബികാ ക്ഷേത്ര സരസ്വതീ മണ്ഡപത്തിൽ മഹാകവി കുട്ടമത്തിന്റെ 'ഷോഡശ മഞ്ജരിയും. അനുഭുതി മഞ്ജരിയും എന്ന മൂകാംബികാ സ്‌തോത്ര കൃതിയുടെ ഡോ. ഇ. ശ്രീധരന്റെ മലയാള വിവർത്തന ഗ്രന്ഥം കാഞ്ഞങ്ങാട് വി. ദാമോദര പണിക്കർക്ക് നൽകി ഡോ. കെ.കെ.എൻ.കുറുപ്പ് നിർവഹിക്കുന്നു.