തലശ്ശേരി: വീട്ടിൽ അതിക്രമിച്ച് കടന്ന് ദമ്പതികൾ ഉൾപ്പെടെ നാല് പേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ഏഴ്‌സി.പി.എം.പ്രവർത്തകർക്ക് തടവും പിഴയും. പതിനാറേകാൽ വർഷം തടവും 2, 97,500 രൂപയുമാണ് എല്ലാ പ്രതികൾക്കും കൂടി കോടതി ശിക്ഷ വിധിച്ചത്. അസി.സെഷൻസ് ജഡ്ജ് രാജേഷാണ് ശിക്ഷിച്ചത്.
2009ഫിബ്രവരി പതിനഞ്ചിന് രാത്രി പത്തര മണിയോടെ കോടിയേരി കല്ലിൽ താഴയിലെ ബി.ജെ.പി.പ്രവർത്തകരായ സതി നിവാസിൽ ഹരിദാസ് (64) ഭാര്യ രമ (62) മക്കളായ സജേഷ് (35) സരോഷ്(32) എന്നിവരെ വീട്ടിൽ കയറി
വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. കേസിലെ പ്രതികളായ കോടിയേരി പാറാൽ സ്വദേശികളായ തിരുവാത്ത് വീട്ടിൽ രജികാന്ത് (37) കെ.വിജേഷ് (38) പാറമ്മൽ വീട്ടിൽ ഇ.ഷിബു (49) പി.വി.സധേഷ് (38) കെ.ഉമേഷ് (33) തെക്കെ പറമ്പത്ത് നിധിൻ (39) വി.വി. ജോഷിത്ത് (4ഠ) എന്നിവരാണ് പ്രതികൾ.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ.സി.കെ.രാമചന്ദ്രനും അഡ്വ.പി.പ്രേമരാജനുമാണ് ഹാജരായത് .അക്രമത്തിൽ സജേഷിനും, സഹോദരൻ സരോഷിനും സാരമായി പരിക്കേറ്റിരുന്നു