ചെറുവത്തൂർ: പാലം പണി പൂർത്തിയായിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ പ്രദേശവാസികൾ യാത്രാദുരിതം നേരിടുന്നു.

ചെറുവത്തൂർ പഞ്ചായത്തിന്റെ തീരപ്രദേശം ഉൾപ്പെടുന്ന കണ്ണങ്കൈ - വഞ്ഞങ്ങമാട് പാലമാണ് സമീപ റോഡിന്റെ അഭാവം മൂലം നോക്കുകുത്തിയായി നിലകൊള്ളുന്നത്. 4.80 കോടി രൂപ ചെലവിൽ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് 55 മീറ്റർ നീളത്തിലും എട്ടര മീറ്റർ വീതിയിലുമായി പാലം പണി പൂർത്തിയാക്കിയത്. അപ്രോച്ച് റോഡ് നിർമാണവും പാലത്തിന്റെ ടെൻഡറിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, പാലം പൂർത്തിയായതോടെ നിർമ്മാണ സാധനങ്ങളുമായി കരാറുകാരൻ സ്ഥലം വിടുകയായിരുന്നന്ന് നാട്ടുകാർ ആരോപിക്കുന്നു.

നിരവധി തവണ അധികൃതർ കരാറുകാരനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്തുവെങ്കിലും ഫലമുണ്ടായിട്ടില്ല.

കരാറുകാരനുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് പാലത്തിന്റെ രണ്ടു ഭാഗങ്ങളിലേക്കുള്ള സമീപന റോഡ് നിർമ്മിക്കാനുള്ള നടപടി ക്രമങ്ങൾ ഉടൻ സ്വീകരിക്കണം

നാട്ടുകാർ

ചെലവ്

4.80 കോടി രൂപ

55 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതി