ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് തരിശുരഹിത ഗ്രാമ പദ്ധതി ലക്ഷ്യത്തിലേക്ക്. നാടിനു നഷ്ടമായ കാർഷിക സംസ്‌കൃതി തിരിച്ചുപിടിക്കുന്നതിന് പൊതുജനപങ്കാളിത്തതോടെ തരിശുനിലം കൃഷിയോഗ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഡിസബറോടെ പദ്ധതിയുടെ പൂർത്തികരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്.
പഞ്ചായത്തിലെ തരിശായി കിടന്നിരുന്ന ആലയാട് പത്തേക്കർ പാടത്തെ കൃഷിയോഗ്യമാക്കുന്നതിന്റെ ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ലാ കോ .ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. നെൽ കൃഷി പാടെ ഉപേക്ഷിച്ച ഏക്കർ കണക്കിന് വയലുകളുൾപ്പടെ പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കും. കൃഷി ചെയ്യുന്ന കർഷർക്ക് ഒരു ഹെക്ടറിന് 25000 രൂപ വീതവും സ്ഥലമുടമക്ക് 5000 രൂപയും കൃഷി വകുപ്പ് നൽകും. കൃഷിക്കാവശ്യമായ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പഞ്ചായത്ത് ലഭ്യമാക്കും.

പുരുഷ സംഘങ്ങൾ, കുടുംബശ്രി, ജെ എൽ.ജി ഗ്രൂപ്പുകൾ, വിവിധ സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി പദ്ധതി വിജയിപ്പിക്കുന്നതിന് സഹായകരമായ രീതിയൽ മുന്നോട്ട് വന്നിട്ടുണ്ട്.ആലയാട് വയലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഷൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രശാന്തൻ മുരിക്കോളി, വി.കെ.കാർത്ത്യാനി, പഞ്ചായത്ത് അംഗങ്ങളായ യു.സി.നാരായണൻ, കെ.വി.ആശ, പി.കെ.രാജൻ, പി.കെ.ശ്രീധരൻ,കെ.ശങ്കരൻ, ടി.സതി, സി.ഡി.എസ്. അദ്ധ്യക്ഷ ശ്രീമതി, കൃഷി ഓഫിസർ കെ.അനുപമ, എൻ.ആർ.ഇ.ജി.എൻജിനിയർ ശിഹാസ് മുസ്ഥഫ, കെ.എ.ഷാജി, ഡോ.സചീന്ദ്രൻ, എം.വി.ശ്രീധരൻ, സഹദേവൻ,കെ.ആതിര, എന്നിവർ പ്രസംഗിച്ചു.

തില്ലങ്കേരി പഞ്ചായത്ത് തരിശുരഹിത പദ്ധതിയുടെ ഭാഗമായി ആലയാട് വയലിൽ തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ നിർവഹിക്കുന്നു