health

ചെവിയിലൂടെ ദ്രാവകം പുറത്തുവരുന്ന അവസ്ഥയെ ചെവി ഒലിപ്പ് എന്ന് പൊതുവെ പറയുന്നു. ചെവിക്കായം ചെവിയിലൂടെ പുറത്തുവരുന്നത് ഒരു രോഗമല്ല. ചെവിക്കായം ചെവിയുടെ സംരക്ഷണത്തിന് ശരീരംതന്നെ നിർമ്മിക്കുന്ന വസ്തുവാണ്. ചെവിയിലൂടെ പുറത്തുവരുന്ന മറ്റു ദ്രവങ്ങൾ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പലകാരണങ്ങൾ കൊണ്ട് ചെവിയിലൂടെ സ്രവം പുറത്തുവരാം. മദ്ധ്യചെവിയിലുള്ള അണുബാധ കൊണ്ട് ഒലിപ്പ് ഉണ്ടാകാം. ബാക്ടീരിയ, വൈറസ് എന്നിവ ഇതിന് കാരണമാകാം. ഈ ദ്രവങ്ങൾ നിറമുള്ളതോ, നിറമില്ലാത്തതോ, മണമുള്ളതോ, കട്ടികൂടിയതോ,​ കുറഞ്ഞതോ ആയേക്കാം. കർണപുടത്തിനുള്ളിലുള്ള ദ്രവം പുറത്തേക്കു വരുമ്പോൾ കർണപുടത്തിന് തകരാറുണ്ടാക്കാൻ കാരണമായേക്കാം. കേൾവിക്കുറവ്, ചെവിക്ക് അസ്വസ്ഥത, ശാരീരിക തുലനാവസ്ഥയെ ബാധിക്കുക എന്നിവയും ഉണ്ടായേക്കാം. ചിലപ്പോൾ കർണപുടത്തിൽ ദ്വാരങ്ങൾ ഉണ്ടായിരിക്കാനും സാദ്ധ്യതയുണ്ട്. ഇത്തരം രോഗങ്ങൾ മരുന്നുകഴിക്കുമ്പോൾ കുറയുകയും വീണ്ടും വരുന്ന അവസ്ഥയും കാണാറുണ്ട്.

ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ത് കാരണത്താൽ ചെവി ഒലിപ്പ് ഉണ്ടായി എന്നു കണ്ടുപിടിക്കലാണ്. ഹോമിയോപ്പതിയിൽ രോഗത്തിനല്ല ചികിത്സ, രോഗ കാരണത്തിനാണ്. രോഗ കാരണത്തെ ഇല്ലാതാക്കിയാൽ രോഗത്തെ ഇല്ലാതാക്കാൻ കഴിയും. ചെവി ഒലിപ്പിനാൽ കഷ്ടപ്പെട്ട കുറേയധികം രോഗികളെ ചികിത്സാക്കാനും ഭേദമാക്കാനും കഴിഞ്ഞിട്ടുണ്ട്. മരുന്ന് നിശ്ചയിക്കുന്നതിൽ രോഗിയുടെ പ്രത്യേകതകൾ, രോഗാവസ്ഥ, പ്രായം എന്നിവയെല്ലാം പരിഗണിക്കും. രോഗ കാരണവും മരുന്നുനിശ്ചയവും കഴിഞ്ഞാൽ മരുന്ന് പറഞ്ഞ അളവിലും സമയത്തും ശ്രദ്ധയോടെ കഴിക്കുകയാണ് പ്രധാനം. ഇതിലൂടെ ചെവി ഒലിപ്പുകൾ മാറ്റിയെടുക്കാനാകും.

ഡോ. ന​വ്യ കൃ​ഷ്​ണ യാദ​വ് എ.വി
സി​മിലിയ ഹോമിയോ ക്യൂർ,
ബെൽ സ്​ക്വ​യർ കോം​പ്‌​ള​ക്‌സ്,
ത​ളി​പ്പറ​മ്പ്
ഫോൺ: 9496421913