manjeshwaram

അ​തി​ർ​ത്തി​ ​മ​ണ്ഡ​ല​മാ​യ​ ​മ​ഞ്ചേ​ശ്വ​രം​ ​പി​ടി​ക്കാ​നും​ ​നി​ല​നി​റു​ത്താ​നും​ ​മു​ന്ന​ണി​ക​ൾ​ ​ക​ച്ച​മു​റു​ക്കി​ ​രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​ ​പ്ര​ചാ​ര​ണം​ ​ചൂ​ടു​പി​ടി​

ച്ചു.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​വോ​ട്ട​ർ​മാ​രെ​ ​നേ​രി​ൽ​ ​കാ​ണാ​ൻ​ ​ഗോ​ദ​യി​ലി​റ​ങ്ങു​ക​യും​ ​മു​ന്ന​ണി​ ​നേ​താ​ക്ക​ൾ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​എ​ത്തു​ക​യും​ ​ചെ​യ്‌​ത​തോ​ടെ​ ​വീ​റും​ ​വാ​ശി​യും​ ​ഏ​റി​യി​ട്ടു​ണ്ട്.​ ​ന​വ​മി,​ ​വി​ജ​യ​ദ​ശ​മി​ ​പൂ​ജ​ക​ൾ​ ​ക​ഴി​യു​ന്ന​തോ​ടെ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​ചൂ​ടേ​റും.​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മു​സ്ളിം ​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​സി​ ​ഖ​മ​റു​ദ്ദീ​നും​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ര​വീ​ശ​ ​ത​ന്ത്രി​ ​കു​ണ്ടാ​റും​ ​ഇ​ട​തു​മു​ന്ന​ണി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​സി.​പി.​എം​ ​ജി​ല്ലാ​ക​മ്മ​റ്റി​ ​അം​ഗം​ ​ശ​ങ്ക​ർ​ ​റൈ​യും​ ​മ​ത്സ​ര​രം​ഗ​ത്ത് ​സ​ജീ​വ​മാ​യ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഭൂ​രി​പ​ക്ഷ,​ ​ന്യൂ​ന​പ​ക്ഷ​ ​സ​മു​ദാ​യ​ങ്ങ​ളു​ടെ​ ​വോ​ട്ട് ​ഉ​റ​പ്പി​ച്ചു​ ​മ​ണ്ഡ​ലം​ ​പി​ടി​ക്കു​ക​യെ​ന്ന​ ​ത​ന്ത്ര​മാ​ണ് ​മൂ​ന്ന് ​മുന്നണി​യും​ ​പ​യ​റ്റു​ന്ന​ത്.​ ​വി​ക​സ​ന​വും​ ​ആ​ചാ​ര​വും​ ​അ​നു​ഷ്ഠാ​ന​വും​ ​വി​ശ്വാ​സ​വും​ ​ത​ന്നെ​യാ​ണ് ​തീ​പാ​റു​ന്ന​ ​പോ​രാ​ട്ട​ത്തി​ൽ​ ​വി​ഷ​യ​മാ​കു​ന്ന​ത്.​

​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക​ളും​ ​യു.​ഡി.​എ​ഫും​ ​മാ​റി​മാ​റി​ ​വി​ജ​യി​ച്ചി​ട്ടു​ള്ള​ ​മ​ഞ്ചേ​ശ്വ​രം​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ക​പ്പി​നും​ ​ചു​ണ്ടി​നു​മിടയി​ൽ​ ​ന​ഷ്‌​ട​മാ​യ​ത് ​പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ​ബി.​ജെ.​പി​ ​പൊ​രു​തു​ന്ന​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തെ​ ​തു​ട​ർ​ന്ന് ​യു.​ഡി.​എ​ഫി​ലും​ ​എ​ൻ.​ഡി.​എ​യി​ലും​ ​ഉ​രു​ണ്ടു​കൂ​ടി​യി​രു​ന്ന​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ​ ​മ​ഞ്ഞു​രു​ക്കാ​ൻ​ ​പാ​ർ​ട്ടി​നേ​താ​ക്ക​ളു​ടെ​ ​ഇ​ട​പെ​ട​ൽ​ ​സ​ഹാ​യി​ച്ചെ​ങ്കി​ലും​ ​അ​തി​ന്റെ​ ​ആ​ല​സ്യം​ ​നീ​ങ്ങി​യി​ട്ടി​ല്ല.​ ​ഇ​തി​നി​ട​യി​ൽ​ ​ബ​ഹു​ദൂ​രം​ ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​ഇ​ട​തു​മു​ന്ന​ണി​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​സാ​ധി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​വൈ​വി​ധ്യ​ങ്ങ​ളു​ടെ​ ​മ​ണ്ഡ​ല​മാ​യ​ ​മ​ഞ്ചേ​ശ്വ​രം​ ​ആ​രു​ടെ​യും​ ​ഉ​രു​ക്കു​കോ​ട്ട​യൊ​ന്നു​മ​ല്ല.​ ​ഭാ​ഷ​ ​ന്യൂ​ന​പ​ക്ഷ​ ​വോ​ട്ടു​ക​ൾ​ ​ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ​ ​വി​ജ​യ​ങ്ങ​ളെ​ ​സ്വാ​ധീ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​അ​ടു​ത്ത​ ​കാ​ല​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും​ ​അ​ത് ​പ്ര​തി​ഫ​ലി​ച്ചി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഭാ​ഷാ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​ബി.​ജെ.​പി​ ​വോ​ട്ട് ​ബാ​ങ്ക്.


ഐ​ക്യ​കേ​ര​ള​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​ന​ട​ന്ന​ ​ആ​ദ്യ​ത്തെ​ ​നാ​ല് ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​സ്വ​ത​ന്ത്ര​രാ​യി​ ​മ​ത്സ​രി​ച്ച​ ​ക​ന്ന​ഡ​ ​സ​മി​തി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​എ​ത്തി​ച്ച​ ​മ​ണ്ഡ​ലം​ 1970​ ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ത​ലാ​ണ് ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​തു​ണ​ച്ചു​ ​തു​ട​ങ്ങി​യ​ത്.​ ​സ്വ​ത​ന്ത്ര​രാ​യ​ ​എം.​ഉ​മേ​ഷ് ​റാ​വു​വും​ ​ക​ല്ലി​ഗേ​ ​മ​ഹാ​ബ​ല​ ​ഭ​ണ്ഡാ​രി​ ​ര​ണ്ടു​ത​വ​ണ​യും​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​ ​ക​ണ്ട​ത് ​ഭാ​ഷാ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു.1970​ ​ലാ​ണ് ​സി.​പി.​ഐ​യു​ടെ​ ​എം.​രാ​മ​പ്പ​ ​മാ​സ്റ്റ​ർ​ ​മ​ണ്ഡ​ലം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ക​ന്ന​ഡ​ ​സ​മി​തി​യു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​മ​ത്സ​രി​ച്ച​ ​യു.​പി.​കു​നി​ക്കു​ല്ലാ​യ​യെ​ 1195​ ​വോ​ട്ടി​ന് ​മ​റി​ക​ട​ന്നാ​ണ് ​മ​ണ്ഡ​ലം​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​പി​ടി​ച്ച​ത്.​ 77​ ​ൽ​ ​ബി.​എ​ൽ.​ ​ഡി​ ​സ്ഥാ​നാ​ർ​ത്ഥി ​എ​ച്ച്.​ശ​ങ്ക​ര​ ​ആ​ൾ​വ​യെ​ 4600​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് ​തോ​ൽ​പി​ച്ചാ​ണ് ​മ​ണ്ഡ​ലം​ ​രാ​മ​പ്പ​ ​മാ​സ്റ്റ​ർ​ ​നി​ല​നി​റു​ത്തി​യ​ത്.​ ​തു​ട​ർ​ന്നു​ള്ള​ ​ര​ണ്ടു​ ​തിര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​ഡോ.​എ.​സു​ബ്ബ​റാ​വു​വി​ലൂ​ടെ​ ​സി.​പി.​ഐ​ ​മ​ഞ്ചേ​ശ്വ​ര​ത്ത് ​വെ​ന്നി​ക്കൊ​ടി​ ​പ​റി​ച്ചു.1980​ ​ൽ​ ​ലീ​ഗി​ന്റെ​ ​ക​ന്നി​ക്കാ​ര​നാ​യി​ ​എ​ത്തി​ ​ക​ന​ത്ത​ ​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തി​യ​ ​ചെ​ർ​ക്ക​ളം​ ​അ​ബ്ദു​ള്ള​യെ​ ​വെ​റും156​ ​വോ​ട്ടി​ന് ​അ​ട്ടി​മ​റി​ച്ചാ​ണ് ​സു​ബ്ബ​റാ​വു​ ​വി​ജ​യി​ച്ച​ത്.


1987​ ​മു​ത​ൽ​ ​നാ​ല് ​ത​വ​ണ​ ​മ​ണ്ഡ​ലം​ ​ചെ​ർ​ക്ക​ളം​ ​അ​ബ്ദു​ള്ള​യു​ടെ​ ​കു​ത്ത​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​ആ​റു​ ​തിര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​ബി.​ജെ.​പി​ ​ഇ​വി​ടെ​ ​ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്.​ ​വെ​റും​ 89​ ​വോ​ട്ടി​നാ​ണ് ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ബി.​ജെ.പി​യു​ടെ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ലീ​ഗി​ലെ​ ​പി.​ബി​.അ​ബ്ദു​ൽ​ ​റ​സാ​ഖി​നോ​ട് ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​അ​താ​ണ് ​നി​യ​മ​പോ​രാ​ട്ട​ത്തി​ന് ​വ​ഴി​വെ​ച്ച​ത്.​ 2011​ ​ലും​ 2016​ ​ലും​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ത് ​പി.​ബി​.അ​ബ്ദു​ൾ​ ​റ​സാ​ഖ് ​ആ​യി​രു​ന്നു.​ 2006​ ​ൽ​ ​ക​രു​ത്ത​നാ​യ​ ​ചെ​ർ​ക്ക​ളം​ ​അ​ബ്ദു​ള്ള​യെ​ 4829​ ​വോ​ട്ടി​ന് ​അ​ട്ടി​മ​റി​ച്ച് ​സി.​പി.​എ​മ്മി​ലെ​ ​സി.​എ​ച്ച് ​.കു​ഞ്ഞ​മ്പു​ ​നി​യ​മ​സ​ഭ​യി​ലെ​ത്തി.​ 2019​ ​ലെ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​രാ​ജ്‌​മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ​ ​എം​.​പി​ 11000​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​മ​ഞ്ചേ​ശ്വ​ര​ത്ത് ​നേ​ടി​യി​രു​ന്നു.​ ​കേ​വ​ലം​ ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വ​ന്നെ​ത്തി​യ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​'​ടൈ​റ്റ് ​ഫൈ​റ്റാ​ണ് "തു​ളു​നാ​ട​ൻ​ ​മ​ണ്ണി​ൽ​ ​ന​ട​ക്കു​ന്ന​ത്.