മട്ടന്നൂർ: ഗോ എയർ രണ്ട് എ320 വിമാനങ്ങൾ കൂടി സ്വന്തമാക്കുന്നു. ജർമ്മനിയിലെ ഹാംബർഗിൽ നിന്നും ഫ്രാൻസിലെ ടൊലൂസിൽ നിന്നുമാണ് നിയോ എയർക്രാഫ്‌റ്റുകൾ എത്തുന്നതെന്ന് മാനേജിംഗ് ഡയറക്‌ടർ ജേ വാഡിയ പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനകം 10 കോടി യാത്രക്കാർ എന്ന നേട്ടം കൈവരിക്കുകയാണ് ഗോ എയറിന്റെ ലക്ഷ്യം. പ്രതിദിന സർവീസുകളുടെ എണ്ണം 41 ശതമാനം വർദ്ധിച്ച് 325 ആയിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേസമയം 230 സർവീസുകളാണ് ഉണ്ടായിരുന്നത്. പുതിയ വിമാനങ്ങൾ എത്തുന്നതോടെ സർവീസുകൾ ഉയരും.കഴിഞ്ഞ ആഗസ്റ്റിൽ 13.91 ലക്ഷം പേരാണ് ഗോ എയർ വഴി യാത്ര ചെയ്‌തത്.