kunkumarchana

കൊല്ലൂർ: മഹാനവമി മഹോത്സവത്തോടനുബന്ധിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് 'കുങ്കുമാർച്ചന 2019' കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രകാശനം ചെയ്തു. ക്ഷേത്രം പൂജാരി രാമചന്ദ്ര അഡിഗ ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷിന് പതിപ്പ് നൽകി പ്രകാശന കർമ്മം നിർവഹിച്ചു.

കണ്ണൂർ യൂണിറ്റ് ചീഫ് പ്രിൻസ് സെബാസ്റ്റ്യൻ, കേരളകൗമുദി ഫ്ലാഷ് ബ്യൂറോ ചീഫ് കെ.വി. ബാബുരാജൻ, സർക്കുലേഷൻ മാനേജർ പി. സിനീഷ്, ഫോട്ടോഗ്രാഫർ സി. അരുൺ, കെ. വിജിൽ രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാതാ അമൃതാനന്ദമയീ ദേവീ, അക്കിത്തം, എം. മുകുന്ദൻ, ജേക്കബ് തോമസ്, സി. രാധാകൃഷ്ണൻ, കാനായി കുഞ്ഞിരാമൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ. ജയകുമാർ, സി.വി. ബാലകൃഷ്ണൻ, പി.വി. അഭിലാഷ്, രാജീവ് ആലുങ്കൽ, വി.ആർ. സുധീഷ് തുടങ്ങി നിരവധി പ്രമുഖരുടെ ലേഖനങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് പുസ്തകം ഇറക്കിയിട്ടുള്ളത്.
പുസ്തകം കേരളകൗമുദി ഏജന്റുമാർ മുഖേനയും പുസ്തകശാലകളിലും ലഭ്യമാണ്.