കണ്ണൂർ: ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി ദർശൻ കണ്ണൂർ എന്ന സംഘടന ആരംഭിക്കുന്ന 'ക്ലീൻ കണ്ണൂർ ടൗൺ' പദ്ധതിക്ക് തുടക്കമായി. ഇന്നലെ കാൾടെക്‌സ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ മേയർ സുമാ ബാലകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. 'ക്ലീൻ കണ്ണൂർ ടൗൺ' പദ്ധതിക്ക് കോർപ്പറേഷൻ എല്ലാ സഹായങ്ങളും നൽകുമെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആർഎസ്എസ് ജില്ലാ കാര്യവാഹ് ഒ. രാഗേഷ് സ്വച്ഛ് ഭാരത് സന്ദേശം നൽകി.
തപസ്യ കലാ സാഹിത്യവേദി, പൂർവ്വ സൈനിക സേവാപരിഷത്ത്, ഭാരതീയ വിചാര കേന്ദ്രം, ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം, മലബാർ പരിസ്ഥിതി സമിതി, കേരളാ പെൻഷനേഴ്‌സ് സംഘ്, മാധവ സ്മൃതി സേവാ ട്രസ്റ്റ്, കേരള എൻജിഒ സംഘ്, ഭാരതീയ അഭിഭാഷക പരിഷത്ത്, സഹകാർ ഭാരതി, ഗണേശ സേവാ കേന്ദ്രം, ആരോഗ്യ ഭാരതി തുടങ്ങിയ സംഘടനകൾ ശുചിത്വ പ്രവർത്തനത്തിൽ പങ്കു ചേർന്നു.
എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കിഡ്‌നി കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.പി. കൃഷ്ണൻ , യു.ടി. ജയന്തന് നൽകി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. രവീന്ദ്രനാഥ് ചേലേരി, ലഫ്റ്റനന്റ് കേണൽ രാംദാസ് എന്നിവർ സംസാരിച്ചു. പി.ആർ. രാജൻ സ്വാഗതവും പി.വി. ഗിരീഷ് ബാബു നന്ദിയും പറഞ്ഞു. പി.പി. കരുണാകരൻ , ഡോ. ഇ. ബാലൃഷ്ണൻ, കെ.പി. ചന്ദ്രാംഗദൻ, പി. കൃഷ്ണൻ, കെ.ജി. ബാബു, ഭാസ്‌കരൻ വെള്ളൂർ, പി. അബ്ദുൾ ഖാദർ , സി.നാരായണൻ, കെ.ടി.സുരേഷ് തുടങ്ങിയവർ ശുചിത്വ പരിപാടിയിൽ പങ്കു ചേർന്നു.