രാവണേശ്വരം: പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന സർക്കാർ ആഹ്വാനമനുസരിച്ച് ജൂൺ ആദ്യവാരം വിതച്ച നെൽവിത്തിൽ നൂറുമേനി കൊയ്യാനായതിന്റെ ആഹ്ലാദത്തിലാണ് രാവണേശ്വരത്തെ സ്‌കൂൾ കുട്ടികൾ.
എൻ.എസ്.എസ്, ജെ.ആർ സി, സ്‌കൗട്ട് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി.ടി.എ കമ്മിറ്റികളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിൽ കാസർകോട് എ.ഡി.എം കെ. അജേഷ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ. ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. സ്‌കൂളിന് സമീപമുള്ള എ. ബാലചന്ദ്രൻ നൽകിയ ഒരേക്കർ സ്ഥലത്താണ് കുട്ടികൾ ജ്യോതി, ശ്രേയ നെൽവിത്ത് വിതച്ച് നൂറുമേനി കൊയ്തത്. എസ്.എം.സി ചെയർമാൻ എം.കെ. രവീന്ദ്രൻ, മദർ പി.ടി.എ പ്രസിഡന്റ് പത്മ പവിത്രൻ, വൈസ് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു, മുൻ പ്രധാനാദ്ധ്യാപകൻ എ. പവിത്രൻ, ടി.സി. ദാമോദരൻ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ, പി. മഞ്ജുനാഥൻ, കെ. കാമരാജൻ, വൈസ് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു, കരുണാകരൻ കരിമ്പിൽ, രാജൻ കുഴിഞ്ഞടി, ഗണേശൻ, സുനിത, അധ്യാപകരായ ബി. പ്രേമ, എ. പ്രമോദ് ,ഓഫീസ് സ്റ്റാഫ് കെ. മധു എന്നിവർ കൊയ്ത്തുൽത്സവത്തിന് നേതൃത്വം നൽകി. പ്രധാനാദ്ധ്യാപിക ഷേർളി ജോർജ്ജ് സ്വാഗതവും എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ സി.അനീഷ് നന്ദിയും പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം ഹൊസ്ദുർഗ്ഗ് ഖണ്ഡ് വിജയദശമി ദിനത്തോടനുബന്ധിച്ച് അട്ടേങ്ങാനം തട്ടുമ്മലിൽ നടത്തിയ പഥ സഞ്ചലനം
നവരാതിര,,
ഹൊസ്ദുർഗ് ശ്രീ മാരിയമ്മ ക്ഷേത്രം: കിഴക്കുംക്കര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം മാതൃസമിതിയുടെ നേതൃത്വത്തിൽ നിഷിത ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന മെഗാ മോഹിനിയാട്ടം വൈകുന്നേരം 6ന്