youth-festival

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 32 വേദികളിൽ അരങ്ങേറും. ദേശീയപാതയിൽ ഐങ്ങോത്താണ് പ്രധാന വേദി. ഭക്ഷണശാലയും ഇവിടെത്തന്നെയായിരിക്കും.

പടന്നക്കാട് റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ പുതുതായി പണിയുന്ന വൈറ്റ് ഹൗസ് ഓഡിറ്റോറിയം, ടൗൺ ഹാൾ, നെഹ്‌റു കോളേജ് ഗ്രൗണ്ട്, ദുർഗാ ഹയർ സെക്കൻഡറി സ്‌കൂൾ, ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, മേലാങ്കോട്ട് ലയൺസ് ഹാൾ, പടന്നക്കാട് കാർഷിക കോളേജ് ഓപ്പൺ ഓഡിറ്റോറിയം, കാർഷിക കോളേജ് ഓഡിറ്റോറിയം, മന്യോട്ട് ഓഡിറ്റോറിയം, പടന്നക്കാട് ബേക്കൽ ക്ലബ്, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട്, ഹയർ സെക്കൻഡറി സ്‌കൂൾ ബല്ലാ ഈസ്റ്റ്, മേലാങ്കോട്ട് ചിന്മയ വിദ്യാലയം, പടന്നക്കാട് സ്റ്റെല്ലാ മേരി സ്‌കൂൾ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ, മേലാങ്കോട് എസ്.എസ്. കലാമന്ദിർ, ഫിഷറീസ് ഹൈസ്‌കൂൾ, വ്യാപാരഭവൻ, മുത്തപ്പനാർകാവ് ഓഡിറ്റോറിയം, എസ്.എൻ.എ യു.പി സ്‌കൂൾ പടന്നക്കാട്, പി സ്മാരക മന്ദിരം, പുതിയ ബസ് സ്റ്റാൻഡ്, എസ്.എൻ പോളിഎന്നിവിടങ്ങളിലായാണ് കൗമാരോത്സവത്തിന്റെ വേദി ഒരുക്കുക.കഴിഞ്ഞ ദിവസം ബേക്കൽ ക്ലബ്ബിൽ ചേർന്ന സ്വാഗതസംഘം യോഗം ഇതുവരെയുള്ള പ്രവൃത്തികൾ വിലയിരുത്തി. അഡിഷണൽ ഡയറക്ടർ പി.എസ്. ഷിജിൽ ഉദ്ഘാടനംചെയ്തു.