കാസർകോട്: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉളിയത്തടുക്ക ജയ്മാതാ സ്കൂളിന് സമീപത്തെ ഒട്ടോഡ്രൈവർ റഫീഖ്, ആയിഷ ദമ്പതികളുടെ മകൻ ഫയാസാ(20)ണ് മരിച്ചത്. ഉളിയത്തടുക്ക ഭാഗത്തേക്ക് ഫയാസ് ഓടിച്ചുപോവുകയായിരുന്ന ബൈക്കിൽ കാസർകോട് ഭാഗത്തു നിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഫയാസിനെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉളിയത്തടുക്കയിലെ കോഴിക്കടയിൽ ജീവനക്കാരനായിരുന്നു ഫയാസ്. കടയുടമയുടെ ബൈക്കെടുത്ത് ചായ കുടിച്ച് തിരിച്ചുവരുന്നതിനിടയിലാണ് അപകടം. മൃതദേഹംകാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.