ബോവിക്കാനം: പഴയകാല കോൺഗ്രസ് നേതാവ് മുളിയാർ പാണൂരിലെ പുളിക്കാൽ കൃഷ്ണൻ നായർ (85) നിര്യാതനായി. മുളിയാർ സഹകരണ ബാങ്ക് പ്രസിഡന്റ്, മുളിയാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, പെരിയ പൂക്കളത്ത് തറവാട് പ്രസിഡന്റ്, മുണ്ടോൾ അയ്യപ്പ സേവാസമിതി സ്ഥാപക പ്രസിഡന്റ്, പാണൂർ വിഷ്ണുമൂർത്തി ദേവസ്ഥാനം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇടയില്ല്യം മാധവി അമ്മ. മക്കൾ: ഇ. ശാരദ, രമണി, ചന്ദ്രൻ, മോഹനൻ (ആലിയ ഹയർ സെക്കൻഡറി സ്കൂൾ, പരവനടുക്കം, രവി (മഹേന്ദ്ര ഫിനാൻസ്, ബെംഗളൂരു). മരുമക്കൾ: ബാലകൃഷ്ണൻ നായർ (ആദൂർ), ശ്രീകല (കുണ്ടംപാറ), ശാന്തിനി (മഹാലക്ഷ്മിപുരം, ചട്ടഞ്ചാൽ), ദീപ (പയ്യന്നൂർ), പരേതനായ കുമാരൻ നായർ (മുണ്ടാങ്കുളം). സഹോദരങ്ങൾ: പി. ഗോപാലൻ നായർ (പാണൂർ), ശാന്ത (മുടാംകുളം), പരേതനായ പി. കുഞ്ഞമ്പുനായർ (പാണൂർ).