mullapally-

കാസർകോട്: വിദേശയാത്രയെക്കുറിച്ച് വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ചോടിയ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട് ഗൗരവമേറിയതാണെന്നും, വിദേശയാത്രയുടെ വിശദാംശങ്ങൾ ജനങ്ങളോട് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ
വിദേശയാത്രയുമായി ബന്ധപ്പെട്ട അഞ്ചു പ്രധാന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം.

കാസർകോട് ഡി.സി.സി ഓഫീസിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിത്യച്ചെലവിനു പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുമ്പോൾ കാബിനറ്റ് റാങ്കിൽ അഞ്ചുപേരെ നിയമിച്ച മുഖ്യമന്ത്രി ക്രൂരനാണ്. ഇതിനു പുറമേയാണ് ഒരു ലക്ഷത്തിലേറെ രൂപ പ്രതിമാസ ശമ്പളം നൽകി പി.എസ്.സി മൂന്നു പ്രധാന നിയമനങ്ങൾ നടത്തിയത്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനുള്ള ആത്മധീരത മുഖ്യമന്ത്രി കാണിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. പെരിയ ഇരട്ടക്കൊല കേസിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് രേഖകൾ കൈമാറാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പള്ളിയുടെ ചോദ്യങ്ങൾ

1. മുഖ്യമന്ത്രി എത്ര വിദേശയാത്ര നടത്തി, ആരൊക്കെ കൂടെയുണ്ടായിരുന്നു, ചിലവാക്കിയ പണം എത്ര, അതുകൊണ്ട് കേരളത്തിന് എന്ത് നേട്ടമുണ്ടായി?

2. പ്രളയം പഠിക്കാൻ യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോയി എത്ര പണം കിട്ടി, എത്ര ധാരണാപത്രത്തിൽ ഒപ്പുവച്ചു?

3. സർക്കാരിന്റെ നാം മുന്നോട്ട് പരിപാടിക്ക് എത്ര ജീവനക്കാരുടെ സേവനം ഉപയോഗിച്ചു, അതിന്റെ ചെലവെത്ര?

4. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എത്ര ഉദ്യോഗസ്ഥരെ നിയോഗിച്ചു, എത്രം പണം ചെലവഴിച്ചു, എത്ര സർക്കർ വാഹനം ഓടുന്നു?

5. ഉപദേശകർക്കു വേണ്ടി ഖജനാവിൽ നിന്ന് എത്ര പണം ചെലവഴിക്കുന്?നു