കാസർകോട്: കാന്തപുരം സുന്നിവിഭാഗം നേതാക്കൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചു. മണ്ഡലത്തിൽ സുന്നി വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള കാന്തപുരം വിഭാഗം കോടിയേരിയെ സന്ദർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രധാന ചർച്ചയായിട്ടുണ്ട്.

സൗഹൃദ സന്ദർശനമെന്നാണ് സുന്നി നേതാക്കൾ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.

ആറ്റക്കോയ തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, കാട്ടിപ്പാറ അബ്ദുൾ ഖാദർ സഖാഫി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു 10 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച.