കണ്ണൂർ: യുവതിയെ വീട്ടിൽ കയറി തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ പ്രതിക്ക് തടവും പിഴയും. ഇരിക്കൂർ പാട്ടയത്തെ കിണാക്കൂൽ ഹൗസിൽ കെ. നസിറുദ്ദീനെ (56)യാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അനിത 1500 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്. പ്രതിയുടെ സഹോദരനിൽ നിന്ന് വിലക്കുവാങ്ങിയ സ്ഥലത്തിലൂടെ പോകുന്നത് തടയുകയും പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് അയൽവാസിയായ യുവതിയുടെ പരാതി. 2014 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം.